2014, ഫെബ്രുവരി 5, ബുധനാഴ്‌ച

2000 ത്തിൽ എഴുതിയ കഥയാണ്  " വെറുതെ ഒരു വിവാഹം ".....
ഒറ്റപ്പാലം പശ്ചാത്തലമാക്കിയുള്ള, ചെറിയ ഒരു കഥ.
ഗ്രാമത്തിൽ നിന്നും മെട്രോ സിറ്റിയിൽ എത്തിപ്പെട്ടപ്പോൾ ഉണ്ടാകുന്ന ജീവിതാനുഭവങ്ങളാണ്‌
ഈ കഥയുടെ ഇതിവൃത്തം .......
ഈ കഥയുടെ ചെറിയൊരു ഭാഗം ഇവിടെ എഴുതുന്നു .........
....


ചെറുകഥ :-

                           " വെറുതെ ഒരു വിവാഹം "

പൂരങ്ങളുടെ നാട്ടിലുടെയാണിപ്പോൾ ബസ്സോടികൊണ്ടിരിക്കുന്നത് .......
പൂരങ്ങളെല്ലാം തുടങ്ങി വെച്ചിരിക്കുന്ന കാലമാണിതെന്ന് തോന്നുന്നു .....
അമ്പലപറമ്പിൽ ആനപിണ്ടങ്ങളും പനംപട്ടകളും കൂടികിടക്കുന്നുണ്ടാകുമിപ്പോൾ ...
വളരെ ദൂരം നീണ്ടു കിടക്കുന്ന പാടത്തിന്റെ മദ്ധ്യത്തിലുടെയുള്ള ടാറിട്ട ചെറിയവഴിയിലൂടെയാണ് ബസ്സിപ്പോൾ ഓടികൊണ്ടിരിക്കുന്നത് ..
ഒരു പാട് ദൂരം യാത്ര ചെയ്തതിന്റെ ക്ഷീണത്തിൽ കണ്ണന്റെ കണ്ണുകൾ ഉറക്കത്തിനു അടിമപ്പെട്ടുകൊണ്ടിരുന്നു ...
പാടത്ത് നിന്നുമുള്ള ശക്തിയായ കാറ്റ് മുഖത്തടിച്ചപ്പോൾ അവൻ ഞെട്ടിയേഴുനേറ്റു ചോദിച്ചു .......
" അച്ഛാ .....എത്ത്യോ ...."
അവന്റെ കണ്ണുകൾ ക്ഷീണം മറന്നതായി എനിക്ക് തോന്നി.
" ഇല്ല മോനെ .....ഒറങ്ങിക്കോ ....സ്ഥലമാകുമ്പോ അച്ഛൻ വിളിക്കാട്ടോ ..."
ഞാനവനെ മടിയിൽ ചേർത്ത് കിടത്തി മുടിയിഴകളിലൂടെ തലോടികൊണ്ട് പറഞ്ഞു ...
ബസ്സിനു വേഗത കൂടികൊണ്ടിരുന്നു .......
ചെറിയ വഴിയിൽ നിന്നും ബസ് മറ്റൊരു മണ്‍വെട്ടുവഴിയിലേക്ക് കടന്നു ...
ജനവാതിലിനരികത്തിരിക്കുന്ന യാത്രക്കാരെല്ലാം മൂക്കും മുഖവും പൊത്തിയിരിക്കുകയാണ് ..
എന്റെ കണ്ണുകളിലും ഉറക്കം താളം കൊട്ടുന്നത് ഞാൻ അറിഞ്ഞു ..
കണ്ണനെ ഒന്നുകൂടി ചേർത്തുപിടിച്ച് കണ്ണുകളടച്ച്‌ ചാരികിടന്നു .....
എട്ടു വർഷം മുന്നിലേക്കാണപ്പോൾ എത്തിപ്പെട്ടത് .....

വടക്കുനിന്നും ഒരു ബന്ധം .....അതും ഭാരതപ്പുഴക്കടുത്താണെങ്കിൽ വളരെനന്നായി ......
അത് മാത്രമായിരുന്നു വിവാഹത്തെകുറിച്ചുള്ള ഒരേയൊരു  നിർബന്ധം

അങ്ങിനെ പെണ്ണുകാണലിന്റെ ഇരുപത്തിനാലാമത്തെ വീടായിരുന്നു അത് ..
ഓടുകൾ കുറെയെല്ലാം ഉടഞ്ഞു പോയി.......കഴുക്കോലുകളും ഉത്തരവുമെല്ലാം ജീർണ്ണാവസ്ഥയിലായ ഒരു വീട് ...
വീഴാറായി നില്ക്കുന്ന പടിപ്പുര കടന്ന് അകത്തേക്ക് കയറിയാൽ ...കുറച്ചു ദൂരമുണ്ട് പൂമുഖത്തെത്താൻ .....
മുറ്റത്ത് പടർന്ന് പന്തലുപോലെ  നില്ക്കുന്ന മുരിങ്ങാമരങ്ങൾ .......
ലോഭമില്ലാതെ വളരുന്ന മുല്ല ചെടികൾ ...
മുരിങ്ങപ്പൂക്കൾക്കൊപ്പം വാടിയ മുരിങ്ങയിലകളും ചുരത്തുന്ന വല്ലാത്തൊരു ഗന്ധം പരത്തുന്ന മുറ്റവും പരിസരവും ...
കീഴ്ക്കാവിലെ ശാന്തിക്കാരന്റെ സഹായിയായി പോകുന്ന അച്ഛൻ ..
കിട്ടുന്ന വരുമാനം ഒന്നിനും തികയാത്ത അവസ്ഥ ...
ആരെ ആദ്യം മംഗല്യം ചെയ്തയക്കണം എന്നാ സംശയത്തിൽ നില്ക്കുന്ന രണ്ടു പെണ്‍കുട്ടികൾ ...
അവർക്ക് താഴെ അഞ്ചുവയസ്സുള്ള ഒരാണ്‍തരി .....
ഡൽഹിയിൽ കേന്ദ്ര ഗവർമെന്റിറ്റെ കീഴിലുള്ള ഒരോഫീസിൽ ഉദ്യോഗസ്ഥനായ എനിക്ക്........ആ കുട്ടിയെ ഇഷ്ടപ്പെട്ടു ...
നാടൻ പാട്ടുകളുടെയും കാച്ചിയ എണ്ണയുടെയും സുഗന്ധം അവിടമാകെയുണ്ടെന്ന് എനിക്ക് തോന്നി ...

" ന്നാലും ഒന്നുടി ആലോചിച്ചിട്ട് പോരാന്നുണ്ടോ ....." അച്ഛൻ .

" അവന്റഷ്ട്ടം അതാച്ചാ പിന്നെന്താ നമ്മള് ചെയ്യാ ....ക്കാണെങ്കിൽ ആ കുട്ട്യേ ശ്ശ്യ പിടിച്ചു ....
ന്തൊരു മോഖശ്ര്യാ ആ കുട്ടിക്ക് .." അമ്മ കൂട്ടി ചേർത്തു ....


( ഈ കഥ ഇങ്ങിനെ തുടങ്ങുന്നു .............)